സംവരണത്തിലധിഷ്ഠിതമായ രാഷ്ട്രീയം ഇന്ത്യയില്‍ ഉയര്‍ന്നുവരണം, കീഴാള പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയമാണത്

ചിന്ത / കെ കെ സുരേന്ദ്രന്‍ നൈഷ്ഠിക ബ്രാഹ്മണനും ചെറിയ പ്രായത്തിലെ ഭരണാധികാരിയും ആയിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്. തിരുമേനി, പട്ടാമ്പിയിലെ തമ്പ്രാന്‍ എന്നൊക്കെയുള്ള വാത്സല്യ വിളിപ്പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടു. പട്ടിക വിഭാഗങ്ങളുടെ സംവരണത്തെ നേരിട്ടെതിര്‍ത്തില്ലെങ്കിലും മണ്ഡല്‍ കാലത്തടക്കം സംവരണ വിരുദ്ധമായ നിലപാടാണദ്ദേഹം എടുത്തത്. കമ്യുണിസ്റ്റ് വിപ്ലവത്തിലൂടെ മാത്രമേ ജാതിയടക്കമുള്ള എല്ലാ പ്രശനങ്ങളും ശാശ്വതമായി പരിഹരിക്കപ്പെടൂ എന്ന വിശ്വാസമായിരിക്കാം അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരാള്‍ക്ക് കമ്യുണിസ്റ്റായിരുന്നിട്ടും അവര്‍ണരുടെ പ്രാതിനിധ്യമായി സംവരണത്തെ കാണാനായില്ല. സവര്‍ണ […]

Continue Reading