കണ്ണൂർ: സമസ്ത മേഖലയിലും പരാജയമടഞ്ഞ ദുർബല ജനവിരുദ്ധ സർക്കാരാണ് പിണറായി സർക്കാരെന്ന് കെ.പി.സി.സി. മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി സർക്കാറിൻ്റെ അവകാശ നിഷേധത്തിന്നെതിരെ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദ്വിദിന കണ്ണൂർ കലക്ട്രേറ്റ് സത്യാഗ്രഹത്തിൻ്റെ ആദിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നടക്കുന്ന സത്യഗ്രഹം ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും’
യു.ഡി.എഫ് സർക്കാർ ജീവനക്കാരോടും സർവീസ് പെൻഷൻകാരോടും ഉദാരസമീപനം പുലർത്തിരുന്നുവെന്നും സമയബന്ധിതമായി അവകാശങ്ങളും ആനുകൂല്യങ്ങളും നൽകിയിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
12-ാം പെൻഷൻ പരിഷ്ക്കരണം പിണറായി സർക്കാർ അട്ടിമറിച്ചിരിക്കയാണെന്നും പിണറായി സർക്കാർ കവർന്നെടുത്ത ആനുകൂല്യങ്ങളും അവകാശങ്ങളും യു.ഡി.എഫ് ഭരണം വന്നാൽ ലഭിക്കുമെന്നും യു.ഡി.എഫ് ഭരണത്തിന്നായി യത്നിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കുറ്റവാളികളെ പാർപ്പിക്കേണ്ട കണ്ണൂർ സെൻട്രൽ ജയിൽ സി.പി.എം സംസ്ഥാന കമ്മറ്റി ആപ്പീസായി മാറിയെന്നും പോലീസ് സാനിദ്ധ്യത്തിൽ കുറ്റവാളികൾ മദ്യപിക്കുന്ന മദ്യപ കേന്ദ്രമായെന്നും മുല്ലപ്പള്ളി ആരോപിച്ചു
ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ, വൈസ് പ്രസിഡൻ്റ് ടി.വി.ഗംഗാധരൻ, സെക്രട്ടറിമാരായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ, സെക്രട്ടറിയേറ്റംഗങ്ങളായഎ.കെ സുധാകരൻ, കെ.വി ഭാസ്ക്കരൻ, കെ.സി രാജൻ, പി.പി ചന്ദ്രാംഗതൻ, എം.ജി ജോസഫ്, കമ്മിറ്റിയംഗം തങ്കമ്മ വേലായുധൻ, ജില്ലാ സെക്രട്ടറി പി. സുഖദേവൻ, ട്രഷറർ എം.പി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.