സംസ്ഥാന സീനിയര്‍ വടംവലി മത്സരംഓഗസ്റ്റ് 10ന് കൊല്ലം യുകെ എഫില്‍

Kollam

കൊല്ലം: സംസ്ഥാന വടംവലി അസോസിയേഷന്‍റെ നേതൃത്വത്തില്‍ 32മത് സംസ്ഥാന സീനിയര്‍ വടംവലി മത്സരം (പുരുഷ, വനിത വിഭാഗം) പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് ഓട്ടോണമസ് കോളേജില്‍ സംഘടിപ്പിക്കും. 2025 ഓഗസ്റ്റ് 10 ഞായര്‍ രാവിലെ 8.00 മുതല്‍ ആരംഭിക്കുന്ന വടംവലി മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നുമായി ഏകദേശം 600 ലധികം മത്സരാര്‍ത്ഥികളും രണ്ടായിരത്തിലധികം കാണികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിക്കും. സീനിയര്‍ പുരുഷ ടീമുകളുടെ 600 കിലോഗ്രാം, 640 കിലോഗ്രാം വിഭാഗത്തിലും, വനിതകളുടെ 500 കിലോഗ്രാം വിഭാഗത്തിലും, പുരുഷ, വനിത മിക്സഡ് ടീമുകളുടെ 580 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്.

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, പാരിപ്പള്ളി പ്രദേശത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന വടം വലി അസോസിയേഷന്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്, സംഘാടകസമിതി ചെയര്‍മാനും കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊഫ. ജിബി വര്‍ഗീസ്, വൈസ് ചെയര്‍മാനും കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. ജയരാജു മാധവന്‍, കണ്‍വീനറും കോളേജ് വൈസ് പ്രിന്‍സിപ്പാളുമായി ഡോ. വി എന്‍ അനീഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഡയറക്ടറുമായ പ്രൊഫ. ഉണ്ണി സി. നായര്‍, സംഘാടക സമിതി രക്ഷാധികാരിയും പിടിഎ പാട്രണുമായ എ സുന്ദരേശന്‍, പബ്ലിസിറ്റി കണ്‍വീനറും ആര്‍ക്കയിറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാനുമായ സജിന്‍ സംസ്ഥാന വടം വലി അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി സിനോ പി. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.