രക്ത ഗ്രൂപ്പ് ഡയറക്ടറിയുമായി എസ് കെ എം ജെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
കല്പറ്റ: എസ് കെ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറിയുടെ പ്രകാശനം ബ്ലഡ് ഡോണേഴ്‌സ് കേരള വയനാട് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ കെ എ നിര്‍വഹിച്ചു. രക്തദാനം നമ്മുടെ ജീവിതത്തില്‍ എന്ന സെമിനാറും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍, പ്രോഗ്രാം ഓഫീസര്‍ അജിത് കാന്തി, വിവേകാനന്ദന്‍ എം, സ്മിത എ, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Continue Reading