കല്പകഞ്ചേരി : ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ഇന്ത്യ മേഖല 28 ൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിദ്യാലയം ദത്തെടുക്കൽ വിദ്യാഭ്യാസ പദ്ധതിയുടെ
ലോഗോ പ്രകാശനം ചെയ്തു. പദ്ധതി പ്രകാരം ഒരു ജെ സി ഐ ഘടകം പ്രദേശത്തെ ഒരു വിദ്യാലയം ഏറ്റെടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുക എന്നതാണ്.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കുള്ള ശാക്തികരണ പരിശീലനം, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം, ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. മേഖല പ്രസിഡൻ്റ് അഡ്വ: ജംഷാദ് കൈനിക്കര ലോഗോ പ്രകാശനം ചെയ്തു. കെ.എസ്. ചിത്ര അധ്യക്ഷത വഹിച്ചു.
മുൻ ദേശീയ പ്രസിഡൻ്റ് സന്തോഷ് കുമാർ പാലക്കാട്, മുൻ മേഖല പ്രസിഡൻ്റ്
അഡ്വാ : വിക്രം കുമാർ, പരിശീലകരായ എഞ്ചിനീയർ പ്രമോദ്കുമാർ, അരുൺ പി ജോസ്, മേഖല വൈസ് പ്രസിഡൻ്റുമാരായ ഷഫീഖ് വടക്കൻ, സി.എ. മുഹമ്മദ് ആഷിഖ്,പി. സുഹൈമ ,എ .ആഷിഖ് റഹ്മാൻ , സെക്രട്ടറി എസ്. ശബരീഷ് , കമ്മ്യൂണിറ്റി ഡവലപ്പ്മെൻ്റ് ഡയറക്ടർ ഡോ : ആസിഫ് പുലത്ത്, മേഖല സ്ക്കൂൾ കോർഡിനേറ്റർ ജലീൽ വൈരങ്കോട്, സി.കെ. ലത്തീഫ് എന്നിവർ പങ്കെടുത്തു.