കെ എൻ എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത്: എം ടി അബ്ദുൽ ഗഫൂർ പ്രസിഡണ്ട്, ടി.പി ഹുസൈൻ കോയ സെക്രട്ടറി

Kozhikode

കോഴിക്കോട് : മുസ്ലിം സമുദായത്തെ 1 അപരവത്കരിക്കാൻ സംഘ് പരിവാർ നടത്തുന്ന നുണ പ്രചാരണങ്ങളെ സാധൂകരിക്കുന്നത് സി. പി.എം നേതാക്കൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

മുസ്ലിം ഭൂരിപകഷ പങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളെയും വ്യായാമ മുറകളെയുമെല്ലാം വർഗീയ തീവ്രവാദ ചാപ്പ കുത്തുന്നത് കടുത്ത അപരാധമാണ്.

മുസ്ലിം സമുദായത്തിൻ്റെ പൊതു ഇടങ്ങളിലെ പങ്കാളിത്തത്തെ ദുരൂഹതയിലാക്കുന്നത് സംഘ് പരിവാറിന് വഴി ‘തുറക്കലാണെന്ന യാഥാർത്ഥ്യം സി.പി. എം നേതാക്കൾ ഇനിയെങ്കിലും ഉൾകൊള്ളണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ജിന്ന് മനുഷ്യ ശരീരത്തിൽ കയറുമെന്നും രോഗമുണ്ടാക്കുമെന്നും ജിന്ന് ചികിത്സയും മാരണവും ക്രൂടോതവും ഫലിക്കുമെന്നുമൊക്കെയുളള അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതിക ശ്രമങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രവത്താവണം. വ്യക്തമാക്കി. അന്ധവിശ്വാസങ്ങൾ കൊലപാതകങ്ങളിലേക്കും ലൈംഗിക- സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും വഴി തുറക്കുന്ന സമകാലിക സാഹചര്യത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ അന്ധവിശ്വാസ നിർമ്മാർജ്ജന കരട് ബിൽ ഉടൻ നിയമമാക്കണമെന്ന് കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു . കെ എൻ എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ . ശംസുദ്ദീൻ പാലക്കോട് കൗൺസിൽ ഉദ്ഘാടനം ചെയ്തു . ജില്ല പ്രസിഡണ്ട് പി.ടി അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറിമാരായ എൻ. എം അബ്ദുൽ ജലീൽ , പ്രഫ . കെ പി സകരിയ്യ , ജില്ലാ സെക്രട്ടറി ടി പി ഹുസൈൻ കോയ , എം. അബ്ദുൽ റശീദ് , പി . സി അബ്ദുറഹിമാൻ , കുഞ്ഞിക്കോയ ഒളവണ്ണ , ശുക്കൂർ കോണിക്കൽ, മിസ്ബാഹ് ഫാറൂഖി , സാജിദ് പൊക്കുന്ന് , ഷമീന ഇയ്യക്കാട് പ്രസംഗിച്ചു.

അടുത്ത മൂന്ന് വർഷത്തേക്കുള്ള കെ എൻ എം മർകസുദ്ദഅവ ജില്ല ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. എം.ടി അബ്ദുൽ ഗഫൂർ ( പ്രസിഡണ്ട് ) , ടി.പി ഹുസൈൻ കോയ ( സെക്രട്ടറി) ബി.വി മെഹബൂബ് (ട്രഷറർ) . പി .ടി അബ്ദുൽ മജീദ് സുല്ലമി , കുഞ്ഞിക്കോയ ഒളവണ്ണ , അബ്ദുൽ റശീദ് മടവൂർ , അബ്ദുല്ലത്തിഫ് അത്താണിക്കൽ , ( വൈസ് പ്രസിഡണ്ടുമാർ ) അബ്ദുൽ മജീദ് പുത്തൂർ , ശുക്കൂർ കോണിക്കൽ , ഫൈസൽ ഇയ്യക്കാട് , ആർ .എം ഷഫീഖ് , റഫീഖ് മാങ്കാവ് ( ജോ : സെക്രട്ടറിമാർ ) , മുർഷിദ് പാലത്ത് , പി സി അബ്ദുറഹിമാൻ , എൻ.ടി അബ്ദുറഹ്മാൻ , മുഹമ്മദലി കൊളത്തറ , ഫാറൂഖ് പുതിയങ്ങാടി , അക്ബർ സാദിഖ് , അബ്ദുൽ സാദിഖ് കല്ലായി ( സെക്രട്ടറിയേറ്റ് അംഗങ്ങൾ )