ഓര്‍മ്മ: പ്രൊഫ. യു ആര്‍ അനന്തമൂര്‍ത്തി

പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ പ്രൊഫസര്‍ യു ആര്‍ അനന്തമൂര്‍ത്തിയുടെ ഒമ്പതാം ചരമവാര്‍ഷികമാണ് കടന്നുപോയത്. 2014 ഓഗസ്റ്റ് 22 നായിരുന്നു അദേഹത്തിന്റെ വിയോഗം. കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ വക്താവായി അറിയപ്പെട്ടിരുന്ന അനന്തമൂര്‍ത്തി മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചന്‍സലറായും സേവനമനുഷ്ടിച്ചിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഗൗരവമുള്ള സ്വാധീനം ചെലുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ചെറുകഥകള്‍, നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. എതാണ്ടെല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ‘സംസ്‌കാര ‘ […]

Continue Reading