പ്രേംനസീർ മാധ്യമ പുരസ്ക്കാര സമർപ്പണം 23 ന്

Thiruvananthapuram

തിരു: പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദാശുപത്രി ഒരുക്കുന്ന ആറാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ ഒക്: 23 ന് വൈകുന്നേരം 6.30 ന് തൈക്കാട് ഭാരത് ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ .എൻ. ഷംസീർ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

ആൻ്റണി രാജു അദ്ധ്യക്ഷത വഹിക്കും. മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ജൂറി ചെയർമാൻ എസ്. ആർ. ശക്തി ധരൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ, ഉദയ് സമുദ്ര ചെയർമാൻ രാജശേഖരൻ നായർ, നിംസ് മെഡിസിറ്റി എം.ഡി. ഫൈസൽ ഖാൻ, ഡോ: സ്മിത്ത്കുമാർ, കലാപ്രേമി ബഷീർ, ജൂറി മെമ്പർ മായാ ശ്രീകുമാർ, സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, തിരു:ഫ്ലവേഴ്സ് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ. ജയ, റഹിം പനവൂർ എന്നിവർ സംബന്ധിക്കും.