ഖത്തറില്‍ മലയാളി വിദ്യാര്‍ഥിക്ക് സുവര്‍ണ തിളക്കം
ദോഹ: ഖത്തറില്‍ മലയാളി വിദ്യാര്‍ഥിയുടെ സുവര്‍ണ തിളക്കം. തൃശൂര്‍ കരുവന്നൂര്‍ ചേന്ദമംഗലത്ത് അബ്ദുല്‍ ബാസിത്താണ് മലയാളികള്‍ക്ക് അഭിമാനമായത്. ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ബാസിത്ത് യൂനിവേഴ്‌സിറ്റിയുടെ നാല്‍പത്തിയാറാമത് ബിരുദ ദാന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയില്‍ നിന്ന് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. ഉയര്‍ന്ന മാര്‍ക്കോടെ ബി.ബി.എ അക്കൗണ്ട്‌സ് പൂര്‍ത്തിയാക്കിയാണ് ബാസിത് സ്വര്‍ണ മെഡല്‍ നേടിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരാണ് ബാസിത്തിന്റെ പിതാവായ നൗഷാദ്. മാതാവ്: ഷൈജ. അദീബയാണ് സഹോദരി. ഖത്തറില്‍ ജനിച്ചു വളര്‍ന്ന […]
Continue Reading