ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി അപകടത്തില്‍ മരിച്ചു
ദോഹ: ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അപകടത്തില്‍ മരിച്ചു. ദാറുന്നജാത്ത് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജിയാണ് (76) ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഇസ്ഹാഖ് ഹാജിക്കൊപ്പമുണ്ടായിരുന്ന ഭാര്യ സാറയും മകള്‍ സബിതയും പേരമകള്‍ ദിയയും പരുക്കുകളോടെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെട്രോ ഇറങ്ങി ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലേക്ക് നടന്നു പോകവേ, ലൈബ്രറിക്ക് മുമ്പിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് കാര്‍ തട്ടിയത്.
Continue Reading