ക്ലാസ് മേറ്റ്സ് ന്യൂ ഇയർ ആഘോഷം വാഗമണ്ണിൽ
മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ് മേറ്റ്സ് ഗ്രൂപ്പിന്റെ ന്യൂ ഇയർ ആഘോഷം ഇത്തവണ ഇടുക്കിയിലെ വാഗമണ്ണിൽ നടക്കും. ജനുവരി10 ന് വാഗമണ്ണിലേക്ക് പുറപ്പെടുന്ന യാത്രയിൽ 50 ഓളം സഹപാഠികൾ പങ്കെടുക്കും. ഇടുക്കിയിലെ പരുന്ത് പാറ, മൊട്ടക്കുന്ന്, സൂയിസൈഡ് പോയന്റ്, കമ്പം, രാമക്കൽ ട്രക്കിംഗ്, പെയിൻ ഫോറസ്റ്റ്, മുന്തിരി പാടം എന്നിവ സന്ദർശിച്ച് സംഘം ജനുവരി 13 ന് തിരിച്ചെത്തും. മത്തായി, എൽസി എൽദോസ്, സൈതലവി, ശെൽവകുമാർ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകും
Continue Reading