അന്തര്‍ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ പതാക ഉയര്‍ത്തി

Kozhikode

കുന്ദമംഗലം: അന്തര്‍ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ചെലവൂര്‍ സര്‍വ്വീസ് സഹകരണ പതാക ഉയര്‍ത്തി. ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുഴിക്കല്‍ ഹെഡ് ഓഫിസ് പരിസരത്ത് ബാങ്ക് പ്രസിഡന്റ് കെ എസ് പ്രഭീഷാണ് പതാക ഉയര്‍ത്തിയത്. ബാങ്ക് വൈസ് പ്രസിഡന്റ് വി ടി ദേവരാജന്‍, ഡയറക്റ്റര്‍മാരായ ടി ഇ സമീര്‍, കെ പി ജഗനാഥന്‍, ബാങ്ക് സെക്രട്ടറി എം കാവ്യ ബാലകൃഷ്ണന്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്കിന്റെ എല്ലാ ശാഖകളിലും സഹകരണ ദിനത്തിന്റെ ഭാഗമായി പരിപാടികള്‍ നടന്നു.