സ്വാതന്ത്ര ദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും

Kozhikode

കോഴിക്കോട്: കുറ്റിച്ചിറ മിഷ്‌കാല്‍ റസിഡന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) സ്വാതന്ത്ര ദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. പ്രസിഡണ്ട് പി മുഹമ്മദലി പതാക ഉയര്‍ത്തി. യുവസാഹിതീ സമാജം പ്രവര്‍ത്തകസമിതി അംഗം വിഎസ് അബൂബക്കര്‍ സ്വാതന്ത്രദിന സന്ദേശം നല്‍കി. ടൗണ്‍ എസ്‌ഐ ഷാഫി സാര്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ കോയ മുഖ്യാതിഥിയായിരുന്നു. ജനമൈത്രി പോലീസ് രതീഷ് ആശംസകള്‍ അര്‍പ്പിച്ചു. മിര്‍വയിലെ കുട്ടികള്‍ ദേശീയഗാനവും ദേശഭക്തിഗാനവും ആലോചിച്ചു. സെക്രട്ടറി സി വി ഷംസുദ്ദീന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദ് ശുഹൈബ് നന്ദിയും പറഞ്ഞു.