അധാർമ്മികതകൾക്കെതിരെയുള്ള പോരാട്ടമാണ് ബലിപെരുന്നാൾ: ഷുക്കൂർ സ്വലാഹി

Kozhikode

കോയമ്പത്തൂർ: അരാജകത്വങ്ങളുടെയും അധാർമികതകളുടെയും വേലിയേറ്റ കാലത്ത് ധർമ്മപാതയിൽ അടിപതറാതെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് ബലിപെരുന്നാൾ വിശ്വാസികൾക്ക് നൽകുന്നതെന്നും അഗ്നികുണ്ഡങ്ങൾക്ക് പോലും കരിച്ചു കളയാൻ കഴിയാത്ത ആത്മവിശ്വാസമാണ് ഇബ്രാഹിം നബിയുടെ കരുത്തെന്നും പ്രതിസന്ധികളിൽ ക്ഷമിക്കാനും പ്രപഞ്ചനാഥനിൽ മാത്രം ഭരമേൽപ്പിക്കാനും പെരുന്നാൾ വിശ്വാസിയെ സജ്ജമാക്കുന്നുവെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ ചേരി ഒന്നിച്ചു നിന്ന് പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോത്തന്നൂരിൽ KMEA യുടെ നേതൃത്വത്തിൽ നടന്ന ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം ഈദ് ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.