കോഴിക്കോട് : പൊതുസമൂഹം വിശ്വാസ്യതയോടെ കണ്ടിരുന്ന പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകര്‍ത്ത സംഭവങ്ങളെ സംബന്ധിച്ച് സംയുക്ത പാര്ലമെന്ററി സമിതി അന്വേഷിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ തങ്ങളുടെ സമയവും, പണവും ചെലവഴിച്ച് തയ്യാറെടുക്കുന്ന പരീക്ഷ സംവിധാനങ്ങളിലേക്ക് അഴിമതി കൊണ്ടുവന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കേന്ദ്രീകൃത പരീക്ഷാ സംവിധാനം എന്‍ ടി എ യില്‍ നിന്നും എടുത്ത് മാറ്റി മുന്‍കാലങ്ങളില്‍ നടത്തിയപ്പോലെ വിവിധ അക്കാദമിക ബോഡികള്‍ക്ക് കീഴില്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പ്ലസ്ടു സീറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നത് ആശങ്കാജനകമാണ്. നല്ല മാര്‍ക്ക് വാങ്ങി എസ്.എസ്.എല്‍.സി പാസായിട്ടും തുടര്‍പഠനത്തിന് സൗകര്യമൊരുക്കാതിരിക്കുന്നത് കടുത്ത അനീതിയാണ്.
എല്ലാ കുട്ടികള്‍കളുടെയും പ്ലസ്ടു വരെയുള്ള പഠനം രാജത്തിന്റെ ബാധ്യതയായിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ മൗനം പാലിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ബാച്ച് അനുവദിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ജനറല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ലജ്‌നത്തുല്‍ ബുഹീഥില്‍ ഇസ്‌ലാമിയ്യ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി ടി.കെ അശ്‌റഫ്, വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സലഫി, ലജ്‌നത്തുല്‍ ബുഹീഥില്‍ ഇസ്‌ലാമിയ്യ ശമീര്‍ മദനീ, സെക്രട്ടറി നാസിര്‍ ബാലുശ്ശേരി, പ്രൊഫ. ഹാരിസ്ബ്‌നു സലീം, ട്രഷറര്‍ കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീന്‍ സ്വലാഹി, ജന: സെക്രട്ടറി നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് താനൂര്‍, ജന: സെക്രട്ടറി മുഹമ്മദ് ശമീല്‍, സി.പി അബ്ദുല്‍ അസീസ്, ഹുസൈന്‍ കാവനൂര്‍, ഡോ. മുഹമ്മദ് ശഹീര്‍, എന്നിവര്‍ സംസാരിച്ചു.