വിശപ്പ് രഹിത പത്തനംതിട്ടയ്ക്ക് തുടക്കമിട്ട് ആര്‍ ജെ ഡി

Pathanamthitta

റാന്നി: പത്തനംതിട്ടയിലെ ആശുപത്രികള്‍, ആതുരാലയങ്ങള്‍ തുടങ്ങി വിശക്കുന്നവന്റെ അരികിലേയ്ക്ക് ഭക്ഷണം എത്തിക്കുക എന്ന മഹത്തായ ദൗത്യവുമായി ലാലു കിച്ചന്‍ ആരംഭിച്ചു. ആര്‍ ജെ ഡി നാഷണല്‍ ജനറല്‍ സെക്രട്ടറി അനുചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോമോന്‍ കൊച്ചേത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ക്രിസ്ത്യന്‍ പ്രസ്സ് അസ്സോസിയേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍:തോമസ് കുട്ടി പുന്നൂസ് മുഖ്യ സന്ദേശം നല്‍കി.

ജേക്കബ് ലുക്കോസ്, അന്നമ്മ കുരിശുംമൂട്ടില്‍, അനിവ ലിയകാലാ, റെജി താഴമണ്‍, മേഴ്‌സി പാണ്ടിച്ചേത്ത്, മനു വാസ്‌ദേവ്, ഷാജി പാമുട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ ജെ ഡി നാഷണല്‍ ജനറല്‍ സെക്രട്ടറി അനു ചാക്കോ ഭക്ഷണക്കിറ്റുകളുടെ ഉദ്ഘാടനം വചന ഘോഷണം ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ തോമസ് കുട്ടി പുന്നൂസിന് നല്‍കി നിര്‍വഹിച്ചു. ധാരാളം ആളുകള്‍ ഓതറ കോപ്ലക്‌സില്‍ നടന്ന സമ്മേളനത്തില്‍ പങ്കാളികളായി.