പത്തനംതിട്ട: ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (U) പ്രസിഡണ്ടുമായ നിതീഷ് കുമാര്‍ ബി ജെ പി പാളയത്തില്‍ പോയി സഖ്യം ചേര്‍ന്ന് മുഖ്യമന്ത്രിയായത് അധികാര മോഹത്തിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു.
ബീഹാറില്‍ ജനങ്ങളുടെ ഇടയിലെ പ്രവര്‍ത്തിക്കുന്ന ജനക്ഷേമ പാര്‍ട്ടിയാണ് ആര്‍ ജെ ഡി ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ ജെ ഡി യു വഞ്ചന ജനങ്ങള്‍ തിരിച്ചറിഞ്ഞ് ബീഹാറില്‍ നിതീഷ് കുമാര്‍ കാണിച്ച രാഷ്ട്രീയ ധാര്‍മികത ഇല്ലാത്ത വഞ്ചനയ്ക്ക് തെരഞ്ഞെടുപ്പു ഫലത്തിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഇന്ത്യ മുന്നണി കരുത്ത് ആര്‍ജിക്കുമെന്നുംഅനു ചാക്കോ പ്രസ്താവിച്ചു.