കൊച്ചി: രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി എം ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിലിന്റെ നേതൃത്വത്തിലാണ് മാര്‍ച്ചും നടത്തിയത്. ധര്‍ണ്ണ രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി നെല്‍സന്‍ പഞ്ഞിക്കാരന്‍, പാര്‍ലിമെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് ജോസഫ്, കൊച്ചി കോപ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ കെ. ആര്‍ പ്രേമ കുമാര്‍, ദേശീയ മനുഷ്യാവകാശ കമ്മിറ്റി ചെയര്‍മാന്‍ കെ യു ഇബ്രാഹിം, എച്ച്. എം എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, കേരള പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വക്കേറ്റ് ജേക്കബ് പുളിക്കന്‍, കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍, സംസ്ഥാന നേതാക്കളായ ദേവി അരുണ്‍, അശോക് ബാബു, ഷാജി ചോറ്റാനി, ഷാഹുല്‍ ഹമീദ്, സംസ്ഥാന ഭാരവാഹി സുഭാഷ് കാഞ്ഞിരത്തിങ്കല്‍, ജില്ലാ നേതാക്കളായ വി എസ് ബോബന്‍, അബ്ദുള്ള, രമേശ്, മാത്തുണ്ണി, ബിബിന്‍, മാര്‍ട്ടിന്‍,പിറവം ബാബു, അങ്കമാലി ബാബു, നാസര്‍ പള്ളുരുത്തി, തൃപ്പൂണിത്തുറ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.