പത്തനംതിട്ട: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തി. തിരുവല്ല പുളിക്കിഴിലാണ് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയത്. പുളിക്കിഴ് ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് സമീപത്താണ് മൃതദേഹം ഉണ്ടായിരുന്നത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കാലില്‍ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം ഉള്ളതായി സംശയമുണ്ട്.