കണ്ണൂര്‍: വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക, നവോത്ഥാന രംഗത്ത് അര്‍ത്ഥപൂര്‍ണ്ണമായ ധന്യ ജീവിതം നയിച്ച് മരണപ്പെട്ട കണ്ണൂര്‍ ജില്ലയിലെ 28 ഇസ്ലാഹി നേതാക്കളെയും പ്രധാന പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന ശംസുദ്ദീന്‍ പാലക്കോട് രചിച്ച ‘മരണപ്പെട്ടവര്‍ മരിക്കാത്ത ഓര്‍മകള്‍ സാരഥികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ടി മുഹമ്മദ് നജീബിന് നല്കി പ്രകാശനം ചെയ്തു.
