എം എസ് എം പഞ്ചദിന ജില്ലാ സഹവാസ കേമ്പ് 15 മുതൽ

Kannur

കണ്ണൂർ: എം.എസ്. എം പഞ്ചദിന ജില്ലാ സഹവാസ കേമ്പ് ഈ മാസം 15 മുതൽ 19 വരെ ഇരിക്കൂർ എജു പാർക്കിൽ നടക്കും. ജൂനിയർ ബാച്ചിൽ 5മുതൽ 8-ാം ക്ലാസ് വരെയുള്ളവർക്കും സീനിയർ ബാച്ചിൽ 9 മുതൽ പ്ലസ്ടു വരെയുള്ളവർക്കും ഓരോ ബാച്ചിലും 30 വീതം പേർക്കാണ് പ്രവേശനം.

ഖുർആൻ ഹദീസ്, കർമശാസ്ത്ര പഠനം, വ്യക്തിത്വ വികസനം, കരിയർ പ്ലാനിങ് ,സ്കിൽ ഡവലപ്മെൻ്റ്, ഫീൽഡ് ട്രിപ്പ്, ആക്ടിവിറ്റികളും ഗെയിമുകളും തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്.

ഫോൺ: 9567234228,811 1943347,8113811042,7356554870