തലശ്ശേരി : എം എസ് എം – സി ഐ ഇ ആർ ജില്ലാ സർഗോത്സവത്തിൽ തലശ്ശേരി മണ്ഡലം 506 പോയിന്റ് നേടി ചാമ്പ്യന്മാരായി. 467 പോയിന്റ് നേടി പാനൂർ മണ്ഡലം രണ്ടാം സ്ഥാനവും 447 പോയിന്റ് നേടി കണ്ണൂർ മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 68 ഇനങ്ങളിൽ രണ്ട് ദിവസങ്ങളിലായി തലശ്ശേരിയിൽ നടന്ന മത്സരങ്ങളിൽ അഞ്ച് വിഭാഗങ്ങളിലായി ഏഴ് മണ്ഡലങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
കിഡ്സ് വിഭാഗത്തിൽ ഏഴരയിലെ ഫാത്തിമ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. ചിൽഡ്രൻ വിഭാഗത്തിൽ മാട്ടൂൽ നോർത്തിലെ ഫാത്തിമ താജുദ്ദീനും ചക്കരക്കല്ലിലെ പി പി ലയാനയും വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കിട്ടു. സബ് ജൂനിയർ വിഭാഗത്തിൽ മാട്ടൂൽ നോർത്തിലെ ആയിഷ താജുദ്ദീനും ചക്കരക്കല്ലിലെ ഐറാ മെഹറയും കക്കാടിലെ ഹവ്വ അബ്ദുള്ളയും വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കിട്ടു. ജൂനിയർ വിഭാഗത്തിൽ ചക്കരക്കല്ലിലെ മുജ്തബ യാസീനും ടീൻസ് വിഭാഗത്തിൽ ചക്കരക്കല്ലിലെ ഹനാ ഹബീബയും വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സർഗോത്സവ് 2025 പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ബദറുദ്ദീൻ പാറന്നൂർ ഉദ്ഘാടനം ചെയ്തു. മർക്കസുദ്ദഅവാ ജില്ലാ സെക്രട്ടറി സി സി സക്കീർ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി ഐ ഇ ആർ ജില്ലാ ചെയർമാൻ റമീസ് പാറാൽ, ജില്ലാ കൺവീനർ ജൗഹർ ചാലക്കര, കെ എൻ എം മർകസുദ്ദഅവ സംസ്ഥാന കൗൺസിലർ സിഎ അബൂബക്കർ, എം എസ് എം ജില്ലാ പ്രസിഡണ്ട് ബാസിത് , എം ജി എം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. മറിയം അൻവാരിയ, ഐ ജി എം ജില്ലാ പ്രസിഡണ്ട് ഷാന ഏഴോം, ഐ എസ് എം ജില്ലാ പ്രസിഡണ്ട് റാഫി പേരാമ്പ്ര, കെ എൻ എം മർക്കസുദ്ദഅവാ തലശ്ശേരി മണ്ഡലം പ്രസിഡണ്ട് റബീസ് പുന്നാല്‍, സെക്രട്ടറി നാസർ ധർമ്മടം, ഷിസിൻ ചിറക്കൽ എന്നിവർ പങ്കെടുത്തു. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ജസിൻ നജീബ് വിജയികൾക്ക് സമ്മാനദാനം നൽകി.