മുട്ടില്‍: കുട്ടമംഗലം ഗ്രാമികവായനശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല ദിനത്തില്‍ ഗ്രന്ഥശാലകളെ കണ്‍ കറണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്തംഗം ആയിഷ കാര്യങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമിക കുട്ടമംഗലം പ്രസിഡന്റ് എന്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ.ദിവാകരന്‍ അക്ഷര ജ്വാല തെളിച്ചു. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എം. അബ്ദുല്ല, ജൂമി റംഷ, ഷാനവാസ് ഓണാട്ട്, എന്‍.സി.സാജിദ്, കെ. നിസാര്‍, കെ. കെ. സലീം, അസീസ് പി. പി, പി.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.