ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ എജുക്കേഷണല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

Kozhikode

കോഴിക്കോട്: ജന്‍ അഭിയാന്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച ആസ്‌ട്രോപ്പ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റ്യൂട്ടിലെ ഡയറക്ടര്‍മാരായ നോറിന്‍ സാമുവല്‍, അമല്‍ പി.മോഹന്‍, അഭിരാജ് പാറക്കല്‍ എന്നിവര്‍ക്ക് ഡോ: അംബേദ്കര്‍ എജുക്കേഷന്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റിട്ടേ:ജില്ലാ സെഷന്‍സ് ജഡ്ജ് കെ.കെ.കൃഷ്ണന്‍കുട്ടി പയമ്പ്ര ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ട്രസ്റ്റി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.

ഡോ:എം. പി.അരുണ്‍,സി.ഒ.ടി.അസീസ്,പി.ടി.നിസാര്‍,മനോജ് കാരന്തൂര്‍,ബാലന്‍ കാട്ടുങ്ങല്‍,പി.അനില്‍ ബാബു,സജിനി പാവണ്ടൂര്‍,പ്രിയ കട്ടാങ്ങല്‍,ശ്രീകല വിജയന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് അവാര്‍ഡ് ജേതാക്കളുടെ മറുപടി പ്രസംഗം നടത്തി.