വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
ആയഞ്ചേരി: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി വീടുകളില്‍ കെട്ടിക്കിടക്കുന്ന പഴയ കിടക്കകള്‍, ബാഗ്, ചെരുപ്പ്, തലയണ, തുണികള്‍, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍, പ്ലാസ്റ്റിക് സഞ്ചികള്‍, സിമന്റ് ചാക്കുകള്‍ തുടങ്ങി അജൈവ മാലിന്യങ്ങള്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ തൈക്കണ്ടിപ്പൊയില്‍ പോക്കറുടെ വീട്ടില്‍ നിര്‍വ്വഹിച്ചു. മഴക്കാലമായാല്‍ നനഞ്ഞ തുണികളുടെ ഈര്‍പ്പത്തിലും പ്ലാസ്റ്റിക്ക് കപ്പുകളിലും മറ്റും കെട്ടി നില്‍ക്കുന്ന വെളളത്തിലും കൊതുക് വളരാന്‍ കാരണമാവും. നമ്മള്‍ ഉപയോഗിക്കാത്ത ഇത്തരം വേസ്റ്റുകള്‍ വാര്‍ഡില്‍ നിന്നും പൂര്‍ണ്ണമായും കയറ്റി അയക്കാനാണ് ലക്ഷ്യമിടുന്നത്. ഹരിത കര്‍മ്മസേന വീട്ടില്‍ വരുമ്പോള്‍ പാഴ് വസ്തുക്കള്‍ കൈമാറി തീവ്രയജ്ഞ പരിപാടി വിജയിപ്പിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ അഭ്യര്‍ത്ഥിച്ചു. മഞ്ചക്കണ്ടി അസീസ്, വികസന സമിതി കണ്‍വീനര്‍ അക്കരോല്‍ അബ്ദുളള, എം എം മുഹമ്മദ്, അസീസ് തൈക്കണ്ടിപ്പൊയില്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകരായ നിഷ, മാലതി ഒന്തമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.