ടെഹ്‌റാന്‍: ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിയും ഭാര്യ വെഹിദെ മുഹമ്മദിഫറും ടെഹ്‌റാനിലെ വീടിനുള്ളില്‍ കുത്തേറ്റു മരിച്ചു. ദാരിയുഷ് മെഹര്‍ജുയിക്ക് 83 വയസ്സായിരുന്നു. ഇറാനിലെ അന്താരാഷ്ട്രതലത്തില്‍ ഏറ്റവും അറിയപ്പെടുന്ന നവതരംഗ ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറാനിയന്‍ സര്‍ക്കാരിന്റെ ശക്തമായ വിമര്‍ശകനായിരുന്നു .കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, തന്റെ സിനിമകളുടെ സെന്‍സര്‍ഷിപ്പിനെതിരെ പ്രതിഷേധിക്കുന്നതിനിടെ, ‘വന്ന് എന്നെ കൊല്ലൂ’ എന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
