ലീലാവതിയുടെ ബാല സഹിത്യ നോവല്‍ ‘മീനൂട്ടി പിണക്കത്തിലാണ്’ പ്രകാശനം ചെയ്തു

Kozhikode

കോഴിക്കോട്: ലീലാവതിയുടെ ബാല സഹിത്യ നോവല്‍ ‘മീനൂട്ടി പിണക്കത്തിലാണ് ‘ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ പ്രകാശനം ചെയ്തു. നാടക തിരക്കഥാകൃത്ത് രാധാകൃഷ്ണന്‍ പേരാമ്പ്ര ഏറ്റുവാങ്ങി. ദര്‍ശനം ഗ്രന്ഥശാലയുടെ സഹകരണത്തോടെ നളന്ദയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദര്‍ശനം ഓണ്‍ലൈന്‍ വായന മുറി എഡിറ്റോറിയല്‍ ചീഫ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി.

അനില്‍കുമാര്‍ തിരുവോത്ത് പുസ്തക പരിചയം നടത്തി. അത്തോളി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബ രാമചന്ദ്രന്‍, എഴുത്തുകാരന്‍ സുരേന്ദ്രന്‍ ചീക്കിലോട് ദര്‍ശനം ഗ്രന്ഥാലയം സെക്രട്ടറി എം എ ജോണ്‍സണ്‍ പ്രസംഗിച്ചു. ലീലാവതി മറുമൊഴി നടത്തി. കോഴിക്കോട് ലിപി ബുക്‌സാണ് പ്രസാധകര്‍.