യുവതിയെ കാറില്‍ കടത്തിക്കൊണ്ട് പോയി ഫോണും പണവും കവര്‍ന്നു

Alappuzha

ആലപ്പുഴ: യുവതിയെ കാറില്‍ കടത്തിക്കൊണ്ട് പോയി ഫോണും പണവും കവര്‍ന്നു. യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ എന്‍ ആര്‍ രാജീവ്(31) നെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 21ന് ആയിരുന്നു സംഭവം നടന്നത്.

ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി നാട്ടിലേക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ രാജീവ് തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വിടാമെന്ന് വാഗ്ദാനം നല്‍കി കാറില്‍ കയറ്റുകയായിരുന്നു. യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റില്‍ കയറ്റിയശേഷം തിരുവല്ലയിലിറക്കാതെ കാറില്‍ ചുറ്റിയടിച്ച ശേഷം മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്ത് ചെങ്ങന്നൂര്‍ ടൗണിലെ ഇടറോഡില്‍ ഇറക്കി വിടുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചണ് പൊലീസ് രാജീവിനെ കണ്ടെത്തിയത്.