കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘യൂത്ത് കോൺക്ലേവ്’ (ഞായർ രാവിലെ 8.30 മുതൽ കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കും. തുറമുഖം വകുപ്പ് മുൻമന്ത്രിയും കോഴിക്കോട് സൗത്ത് എം എൽ എയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും.
ധാർമിക സദാചാര മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ വൈജ്ഞാനികമായി നേരിടാൻ വേണ്ടിയാണ് വിസ്ഡം യൂത്തിന് കീഴിൽ യൂത്ത് കോൺക്ലേവുകൾ നടന്നുവരുന്നത്. യുവാക്കളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുവാനും, ചിന്താശേഷിയുള്ള സമൂഹത്തെ വാർത്തെടുക്കുവാനും വേണ്ടിയുള്ള വിവിധ സെഷനുകൾ സംഘടിപ്പിക്കും.
പരിപാടിയിൽ പ്രമുഖ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവഹിക്കും.വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി, ലജ്നതുൽ ബഹൂസുൽ ഇസ്ലാമിയ്യ ജോയിൻ്റ് കൺവീനർ ശബീബ് സ്വലാഹി, വിസ്ഡം യൂത്ത് ഭാരവാഹികളായ ഹാരിസ് കായക്കൊടി, യു. മുഹമ്മദ് മദനി, അബ്ദുല്ല അൻസാരി, ഡോ.നസീഫ് പി പി, മുനവ്വർ സ്വലാഹി, സഫീർ അൽഹികമി, മഹബൂബ് അലി പി എച്ച്, നിഹാദ് എം സി സി, തുടങ്ങിയവർ വിവിധ വിഷയങ്ങൾ അധികരിച്ച് സംസാരിക്കും.