ചെറുകിട വ്യാപാരികൾക്കായിഫ്യൂച്ചർ ഓഫ് റീട്ടെയിൽ ഇ – കോമേഴ്സ് “ശില്പശാല സംഘടിപ്പിക്കും

Kozhikode

കോഴിക്കോട് – മലബാർ ചേംബർ ഓഫ് കോമേഴ്‌സും, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡ്രസ്ട്രീസ് അസോസിയേഷനും ഒ എൻ ഡി സിയുടെ ആഭിമുഖ്യത്തിൽ ” ഫ്യൂച്ചർ ഓഫ് റീട്ടെയിൽ ഇ – കോമേഴ്സ് ” എന്ന വിഷയത്തിൽ ചെറുകിട വ്യാപാരികൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു.

ഏപ്രിൽ 22ന് വൈകീട്ട് 3.30ന് ചെറൂട്ടി റോഡിലുള്ള ചേംമ്പർ ഹൗസിൽ വെച്ചാണ് ശില്പശാല . രാജ്യത്തെ വൻകിട കമ്പനികൾ ഡിജിറ്റൽ കോമേഴ്‌സ് രംഗം കുത്തകവൽക്കരിച്ചിരിക്കുന്ന സാഹചര്യത്തിൽ ചെറുകിട വ്യാപാരികളെ ഈ രംഗത്ത് നിലനിർത്തുവാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയ പ്ലാറ്റ്ഫോം ആണ് ഒ എൻ ഡി സി . -ഒ.എൻ.ഡി.സിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് നിതിൻ നായർ ആണ് ക്ലാസ്സെടുക്കുന്നത്.

ചെറുകിട ഓൺ ലൈൻ വ്യാപാര രംഗത്ത് മത്സരാധിഷ്ഠിതമായി നിലനില്ക്കുവാൻ, വ്യാപാരികളെ പ്രാപ്തരാക്കുന്ന ശില്പശാലയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് പ്രവേശനം .താൽപര്യമുള്ളവർ തങ്ങളുടെ വിവരങ്ങൾ mail@ malabarchamber.org മെയിൽ ചെയ്യുക. അല്ലെങ്കിൽ സി.വി. രാജീവ് (മാനേജർ എം.സി.സി)-8921331255