രണ്ടുവയസുകാരനെ ഉറക്കി കിടത്തി മാതാവ് തൂങ്ങി മരിച്ച നിലയില്‍

Thrissur

കുന്നംകുളം: രണ്ടുവയസുകാരനെ ഉറക്കി കിയത്തിയ ശേഷം മാതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലുപുറം സ്വദേശി പുത്തന്‍ പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീനയാണ് (25) ജീവനൊടുക്കിയത്. സബീനയുടെ മറ്റൊരു മകനായ ആറുവയസുകാരനായ മകനെ രാവിലെ മദ്രസ്സയിലേക്ക് പറഞ്ഞുവിട്ട ശേഷം ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സബീന ആത്മഹത്യ ചെയ്തത്

അതേസമയം യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. വീടിന്റെ അടുക്കളയിലാണ് സബീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.