തൃശൂര്‍: ടിപ്പര്‍ ലോറി പാഞ്ഞുകയറി 66കാരിക്ക് ദാരുണാന്ത്യം. വാണിയമ്പാറ ദേശീയപാതയിലാണ് അപകടം നടന്നത്. ബസ്സിറങ്ങി നടക്കുകയായിരുന്ന രണ്ടു സ്ത്രീകള്ക്കുമേലെയ്ക്ക് ടിപ്പര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തില്‍ 66കാരിയായ കൊമ്പഴ പെരുംതുമ്പ സ്വദേശിയായ മാമ്പഴതുണ്ടിയില്‍ ജോര്‍ജ്ജ് വര്‍ഗീസിന്റെ ഭാര്യ മേരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റീന ജെയിംസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ അപകടമുണ്ടായത്. വാണിയമ്പാറയില്‍ ബസ് ഇറങ്ങി ദേശീയപാതയോരത്തുകൂടി മുന്നോട്ട് നടക്കുകയായിരുന്ന മേരിയെയും റീനയേയും ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട് ഡിവൈഡറിലൂടെ കയറി ഇറങ്ങിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.