വിമന്‍ ജസ്റ്റിസ് സംസ്ഥാന സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Kannur

കണ്ണൂര്‍: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് സംസ്ഥാന പ്രസിഡണ്ട് വി എ ഫായിസ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം, സംസ്ഥാന കമ്മിറ്റി അംഗം ലില്ലി ജെയിംസ്, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സാജിദ മുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സാദിക്ക് ഉളിയില്‍, ജില്ലാ സെക്രട്ടറി ജാബിദ.ടി.പി, മറ്റ് ജില്ലാ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.