കായികമേള ഉദ്ഘാടനം ചെയ്തു

Kannur

തലശ്ശേരി: മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ കായിക മേള ദേശീയ ഹോക്കി ടീം അംഗം വിപിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം പി മജീദ്, വിപിൻ ഫെർണാണ്ടസിൻ്റെ ഭാര്യയും ഹോക്കി താരവുമായ ജോ, പി ടി എ പ്രസിഡണ്ട് തഫ്ളീം മാണിയാട്ട്, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, സാഹിർ എ എൻ പി, കായിക മേള കൺവീനർ സി പി മൂസ എന്നിവർ പ്രസംഗിച്ചു.

ദേശീയ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് നേടിയ നസ്സ ഫാതിമ, അണ്ടർ 14 സംസ്ഥാന ക്രിക്കറ്റ് ടീം അംഗം തഹ്‌സീൻ എന്നിവർക്ക് വിപിൻ ഫെർണാണ്ടസ് അവാർഡുകൾ നൽകി.