സുനിത സുനില്‍
അനില്‍ കുമ്പഴയ്ക്ക് എതിരെ ബി ഉണ്ണികൃഷ്ണന്റെ മാനനഷ്ടക്കേസ് കോടതി തള്ളി. പ്രമുഖ സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷണന്‍ സിനിമ കലാസംവിധായകന്‍ അനില്‍ കുമ്പഴക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് എറണാകുളം CJM കോടതിയാണ് തള്ളിയത്.

അനില്‍ കുമ്പഴ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ പൊതു സമൂഹത്തിനു മുന്നില്‍ നുണ പ്രചരണം നടത്തി അവഹേളിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ബി.ഉണ്ണികൃഷ്ണന്‍ കേസ് കൊടുത്തത്. ബി.ഉണ്ണികൃഷ്ണന്‍ കോടികളുടെ വെട്ടിപ്പ് നടത്തി, നിര്‍മ്മാതാക്കളുടെ കൈയില്‍ നിന്നും കോടികള്‍ കോഴ വാങ്ങി, സിനിമ തൊഴിലാളി സംഘടന പൊളിച്ച് നിര്‍മ്മാതാക്കള്‍ക്കും താരങ്ങള്‍ക്കും വേണ്ടി പുതിയ സംഘടന ഉണ്ടാക്കി, സിനിമാ രംഗത്തെ ചിലരുടെ കുടുംബ ജീവിതം തകര്‍ത്തു തുടങ്ങിയ രൂക്ഷമായ ആരോപണങ്ങള്‍ അനില്‍ കുമ്പഴ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ബി.ഉണ്ണികൃഷ്ണന്‍ കേസ് ഫയല്‍ ചെയ്തത്.
തന്റെ ആരോപണങ്ങള്‍ സത്യമായതുകൊണ്ടാണ് തനിക്കെതിരെ ഉണ്ണികൃഷ്ണന്‍ കൊടുത്ത മാന നഷ്ടക്കേസ് തള്ളിയതെന്ന് അനില്‍ കുമ്പഴ പറഞ്ഞു.