വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
ശബരിമല വിഷയത്തില്‍ എന്റെ നിലപാടിനെ കുറിച്ച് മത പാര്‍ട്ടി നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ ഇല്ലാത്ത ചില സുഹൃത്തുക്കള്‍ക്ക് പോലും നീരസം തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് എനിക്ക് ഇഷ്ടമുള്ള ചില സഹോദരിമാര്‍ക്ക്.
ശബരിമല വിഷയത്തില്‍ എന്റെ അഭിപ്രായം മലയാളം വാരികയിലെ ഒരു ലേഖനത്തിലും മാതൃഭൂമിയില്‍ വന്ന ഒരു അഭിമുഖത്തിലും ഞാന്‍ സമഗ്രമായി പറഞ്ഞിട്ടുണ്ട്. ഒന്നിന്റെയും campaigner അല്ലാത്തതിനാല്‍ ഇടക്കിടക്ക് ‘ഞാന്‍ സ്ത്രീവിരുദ്ധനല്ലേ ‘,’മുസ്‌ലിം വിരുദ്ധനല്ലേ ‘,’ദളിത് വിരുദ്ധനല്ലേ ”മാര്‍ക്‌സിസ്റ്റ് വിരുദ്ധനല്ലേ ”സംഘപരിവാറിയല്ലേ’ എന്നൊക്ക വിശദീകരിക്കാന്‍ ഞാന്‍ തത്രപ്പെടാറില്ല.
‘ഞാന്‍ എങ്ങിനെയോ അങ്ങിനെ ‘എന്ന സ്വാതന്ത്ര്യമാണ് മനുഷ്യന് വലുത്.
അടുത്തിടെ നടന്ന കാന്താപുരം സ്ത്രീരഹിത കവിസമ്മേളനത്തെ കുറിച്ചുള്ള എന്റെ വിമര്‍ശനങ്ങളോടുള്ള മറുപടി എന്നോണം എന്റെ ശബരിമല നിലപാടിനേയും ഒരു സ്ത്രീ സുഹൃത്ത് വീണ്ടും പരാമര്‍ശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ്. പ്രാതല്‍ ഒക്കെ കഴിഞ്ഞ്, മരുന്നൊക്കെ കഴിച്ച് മറ്റൊന്നും പ്രത്യേകിച്ച് ചെയ്യാന്‍ ഇല്ലാത്തത് കൊണ്ടു മാത്രമാണ് ഈ വിശദീകരണത്തിന് പുറപ്പെടുന്നത്.
മതവിശ്വാസിയോ ക്ഷേത്രാരാധകനോ അല്ലാത്ത ഞാന്‍ ശബരിമല issue Hcp non- ഇഷ്യൂ ആണ് എന്ന് അന്ന് പറഞ്ഞതിന്റെ ഒരു കാരണം ഇപ്പോഴേ വളരെ കുഴപ്പത്തില്‍ ആയ അവിടത്തെ പരിസ്ഥിതി കൂടുതല്‍ നശിപ്പിക്കാന്‍ ആണോ പെണ്ണോ അവിടെ പോകണമെന്ന് ആത്മാര്‍ഥമായും താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ്..വേറെയും നാലഞ്ച് കാരണങ്ങള്‍ അക്കമിട്ട് പറഞ്ഞിരുന്നു.
കവിതാലഹരിയും ശബരിമല ഭക്തിലഹരിയും ഒന്നല്ല. ബീവറേജ്‌സ് പോലെ ശബരിമലയെയും പണം കൊയ്യാനുള്ള ഒരു പൊതുമേഖലാസ്ഥാപനം ആയാണ് സര്‍ക്കാര്‍ കാണുന്നത്. സ്ത്രീകള്‍ക്കുള്ള ഒരു പ്രത്യേക ബീവറേജ്‌സ് ൂൗല വിന് സമാനമായാണ് ഞാന്‍ സര്‍ക്കാരിന്റെ സ്ത്രീ പ്രവേശന പദ്ധതിയെ അന്ന് താരതമ്യം ചെയ്തത്.
അയ്യപ്പന് മുന്‍പില്‍ സ്ത്രീകള്‍ പ്രവേശിക്കുക മാത്രമല്ല,മോഹിനിയാട്ടമൊ അതിലും തീവ്രതയുള്ള ളമേെ നമ്പര്‍ ആട്ടമോ നടത്തിയാലും വ്യക്തിപരമായി എന്റെയോ അയ്യപ്പന്റെയോ ഉറക്കം നഷ്ടപ്പെടില്ല. 3500 കൊല്ലം പഴക്കമുള്ള ഹിന്ദു മതത്തില്‍ ദുരാചരങ്ങളും വിമോചക ധാരകളും ഉണ്ട്. ബി.സി. ഏഴാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്ന ഉപനിഷത്തുക്കളും പിന്നീട് വന്ന ബുദ്ധന്റേതു പോലുള്ള നിരവധി വിമോചകധാരകളും അനുസരിച്ച് സ്ത്രീകള്‍ പ്രവേശിക്കുന്നത് കൊണ്ട് അയ്യപ്പന് ഒരു വിഷമവും ഉണ്ടാകേണ്ടതില്ല.
ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ, അനുപാതബോധം ദീക്ഷിക്കാത്തിടത്ത് John Rawls പറയുന്ന Justice As Fairness (നീതിയുക്തത )നഷ്ടപ്പെടുന്നു. ശബരിമലയിലും ഇതേ നീതിയുക്തതയുടെയും അനുപാതബോധത്തിന്റെയും അഭാവം ആയിരുന്നു പ്രശ്‌നം. അവിടെ യുവതികളെ കേറ്റാത്തത് അനാചാരവും അന്ധവിശ്വാസവും തന്നെയാണ്. പക്ഷെ അവിടെ ഉള്ളത് ശ്രീമതി ടീച്ചര്‍ പറഞ്ഞത് പോലുള്ള ‘തീവ്രതകുറഞ്ഞ’ ഒരു അന്ധവിശ്വാസമാണ് എന്നാണ് എന്റെ അഭിപ്രായം. ന്യൂനപക്ഷമതങ്ങളില്‍ ഇപ്പോഴും പുലരുന്ന ഇതിലും പത്തിരട്ടി കൊടിയ അനാചാരങ്ങളെ താലോലിക്കുന്ന അതേ കുടില ഭരണാധികാരിയും ഇസ്ലാമോ ലെഫ്റ്റിസ്റ്റുകളും സമസ്ത പുരോഗമനവാദികളും കോടതിവിധി വന്ന് ഒരു വിളംബം പോലും കൊടുക്കാതെ ലിംഗനീതി നടപ്പാക്കാന്‍ തുനിഞ്ഞതായിരുന്നു അവിടത്തെ പ്രധാന പ്രശ്‌നം. അനാചാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കാര്യത്തില്‍ പോലും മതനിരപേക്ഷമായ നീതിയുക്തത (fairness )വേണം, അല്ലെങ്കില്‍ അത് അധികാരത്തിനു വേണ്ടി മതധ്രുവീകരണം ലാക്കാക്കി ഉള്ള സാമൂഹ്യവിരുദ്ധപ്രവൃത്തി ആകും എന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. ഒരേ കാലത്ത് തന്നെ അന്യമതങ്ങളോട് പ്രീണനവും (ലഴ മുത്തലാഖ്, ചര്‍ച്ച് ആക്ട്, ഏക സിവില്‍ കോഡ് )ശബരിമലയില്‍ ദ്രോഹബുദ്ധിയും കാണിക്കുന്ന പിണറായിയുടെ ഗുണ്ടായിസം തന്നെയായിരുന്നു എന്റെ ഉന്നം. സമവായത്തോടെയും സാവകാശത്തോടെയും വിധി നടപ്പാക്കുമായിരുന്ന അച്യുതമേനോനോ പി.കെ.വി യോ എ.കെ.ആന്റണിയോ ആയിരുന്നു മുഖ്യമന്ത്രി എങ്കില്‍ പിന്താങ്ങുമായിരുന്നു എന്നും ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
പൊള്ള സ്ത്രീ വാദികളും സാംസ്‌കാരികനായകരും അന്ന് മുതല്‍ പിണറായിയുടെ സ്വന്തമായി വ്യക്തിത്വമില്ലാത്ത കയ്യാളുകളായി തരം താണു.അല്ലെങ്കില്‍,സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ നിയമതടസ്സമില്ലാതെ ശബരിമല ഇപ്പോഴും തുറന്നു കിടക്കുകയല്ലേ?. രാഷ്ട്രീയ തിരിച്ചടി മൂലം നവോഥാനനായക വ്യാമോഹം ഇല്ലാതായ പിണറായി തന്റെ കുല്‍സിത ശ്രമം നിര്‍ത്തി എന്നത് കൊണ്ട് സ്ത്രീ വാദികളും സാംസ്‌കാരികനായകരുംഎന്തിനാണ് തങ്ങളുടെ ശ്രമം നിര്‍ത്തുന്നത്? തങ്ങള്‍ക്ക് പിണറായിയില്‍ നിന്ന് സ്വതന്ത്രമായ എന്തെങ്കിലും വ്യക്തിത്വമുണ്ടെങ്കില്‍ അവരിലാര്‍ക്കും നിയമനുസൃതം ഇപ്പോള്‍ വീണ്ടും യുവതികളുടെ ഒരു ടീമിനെ നയിക്കുന്നത് ആലോചിക്കാവുന്നതാണ്.
പക്ഷെ, ഇക്കുറി അലോസരം സൃഷ്ടിക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുക സംഘപരിവാറുകാരാവില്ല, സമാധാനവാദിയായ പിണറായിയുടെ കിങ്കരന്മാര്‍ ആയ DYFI ക്കാരാകും.