തിരുവനന്തപുരം: നാഷണല്‍ കോളേജില്‍ ഇന്‍സൈറ്റോ നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ഐക്യു എ സി യും എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം കേന്ദ്ര സാഹിത്യ അക്കാദമി അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. സാബു കോട്ടുക്കല്‍ ഉദ്ഘാടനം ചെയ്തു.
കേരള സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും യുവതലമുറ ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ് എ ഷാജഹാന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ഫാജിസ ബീവി എസ്, സ്റ്റാഫ് അഡൈ്വസര്‍ ഉബൈദ് എ, സെന്റര്‍ ഫോര്‍ ലൈഫ് സയന്‍സ് ചെയര്‍പേഴ്‌സണ്‍ ഗീതു കൃഷ്ണ ആര്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. മനുപ്രിയ, ശരണ്യ, ഫാത്തിമ അഫ്‌ന തുടങ്ങിയവര്‍ ചടങ്ങില്‍ കാവ്യാലാപനം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഡാനിയല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍ എസ് എന്‍ നന്ദി രേഖപ്പെടുത്തി.