കേരളീയം 2023 കേരള ഗാനം പുറത്തിറക്കി

Kozhikode

കോഴിക്കോട്: രാഗമുദ്ര മ്യൂസിക്കും ഡോ. ഒലിവര്‍ പി. നൂണും ചേര്‍ന്ന് നിര്‍മ്മിച്ച കേരളീയം 2023 കേരള ഗാനം അസംബ്ലി പുസ്തകോത്സവ വേദിയില്‍ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് നല്കിയാണ് പ്രകാശിപ്പിച്ചത്. എഴുത്തുകാരായ വി കെ ജോസഫ് , വിനോദ് വൈശാഖി, ബാബു ജോണ്‍ , സുധി എന്നിവര്‍ സംബന്ധിച്ചു. റിയാലിറ്റി ഷോകളില്‍ കഴിവു തെളിയിച്ച ഗായികമാരായ ആര്യനന്ദ ആര്‍. ബാബു, അമൃതവര്‍ഷിണി, ദേവനന്ദ എന്നിവരാണ് പാടിയിരിക്കുന്നത്. പ്രത്യാശകുമാര്‍ സംഗീതം നല്കിയ ഗാനത്തിന്റെ രചന ദര്‍ശനം ഗ്രന്ഥശാല സാഹിത്യ വേദി കണ്‍വീനറും കഥാകൃത്തുമായ സുധി യാണ് നിര്‍വ്വഹിച്ചത്.