ടി.കെ. എ.അസീസ് കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട്

Kozhikode

കോഴിക്കോട്: അഖിലേന്ത്യാ സർവ്വ സേവാ സംഘത്തിന്റെ സംസ്ഥാന ഘടകമായ കേരള സർവോദയ മണ്ഡലത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി ടി.കെ. എ.അസീസ് (കോഴിക്കോട്) ചുമതലയേറ്റു… നിലവിലുണ്ടായിരുന്ന പ്രസിഡണ്ട് പി.ആർ. സദാശിവൻ പിള്ളയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡണ്ടായി വാർദ്ധയിലെ സേവാഗ്രാമിൽ നിന്നും അസീസിനെ നിയോഗിച്ചത്.

നേരത്തേ സർവോദയ മണ്ഡലം കോഴിക്കോട് ജില്ലാപ്രസിഡണ്ട് . സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഗാന്ധി യുവ മണ്ഡലത്തിലൂടെ സർവോദയ പ്രസ്ഥാനത്തിലേക്ക് വന്ന അസീസ് ഇപ്പോൾ ഗാന്ധി പീസ് ഫൗണ്ടേഷൻ ട്രസ്റ്റ് മെമ്പർ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ജില്ലാ ഉപഭോക്തൃസംരക്ഷണ സമിതി പ്രസിഡണ്ട് എന്നി നിലകളിലും പ്രവർത്തിച്ചു വരുന്നു. കൊഴിക്കോട് ജില്ലയിലെ പയ്യടി മേത്തൽ സ്വദേശിയാണ്

പ്രസിഡണ്ടായിച്ചുമതലയേൽക്കുന്നതിന്റെ ഭാഗമായി തൃശൂർ അധ്യാപക സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ ജി-സദാനന്ദൻ ത്രിരുവനന്തപുരം ) പി.കെ.ചന്ദ്രശേഖരൻ പിള്ള പ്രത്തനം തിട്ട), മോഹനൻ പൂ നേലിൽ (എറണാംകുളം) പി.എസ്.സുകുമാരൻ (തൃശൂർ) ജോസ് അബ്രഹാം (മലപ്പുറം) പി.സുരേഷ് ബാബു, എം.കെ.രാജീവ് (കോഴിക്കോട്) പവിത്രൻ കോതേരി ക്കണ്ണൂർ )ബി.എം അബ്ദുൽ ഹമിദ് ക്രാസർകോട്) എന്നിവർ സംബന്ധിച്ചു