കേൾവി പരിമിതരുടെ ഖുർആൻ, ഹദീഥ് ലേണിംഗ് സ്കൂളിന് തുടക്കമായി

Kozhikode

മഞ്ചേരി : കേൾവി പരിമിതർക്കായി സംസ്ഥാനത്തെ ആദ്യത്തെ ഖുർആൻ, ഹദീഥ് ലേണിംഗ് സ്കൂൾ ( QHLS) സ്പെഷ്യൽ ബാച്ചിന്റെ സംസ്ഥാന തല ഉത്ഘാടനം ഐ എസ് എം സംസ്ഥാന സമിതി അംഗവും ജാമിഅ നദ് വിയ്യ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ആദിൽ അതീഫ് സ്വലാഹി നിർവഹിച്ചു. റിവാഡ്(Rehabilitation, Education and Welfare Activities of Differently abled) ഫൗണ്ടേഷൻ പ്രസിഡന്റ് ശബീർ കൊടിയത്തൂർ അദ്ധ്യക്ഷനായിരുന്നു.

റിവാഡ് വൈ: പ്രസിഡന്റ് ശിഹാബ് കൂടരഞ്ഞി, അനസ് മഞ്ചേരി, പി.സി മൻസൂർ, ഹാരിസ് കരുവാരക്കുണ്ട്, ഖമറുസ്സമാൻ സംസാരിച്ചു. നസീമ പൂക്കോട്ടൂർ , ഫസീല തോട്ടോളി, മുജീബ് തോട്ടുമുക്കം, അബ്ദുൽ അസീസ് ചേളാരി നേതൃത്വം നൽകി. മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച കളിൽ രാവിലെ 10 മുതൽ 1 മണി വരെ മഞ്ചേരി ഇസ്ലാഹി കാംപെസിൽ വെച്ചാണ് ക്ലാസ് നടക്കുക. കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിലും QHLS ന്റെ സ്പെഷ്യൽ ബാച്ചുകൾ ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ടേഷനും 9895610764 നമ്പറിൽ ബന്ധപ്പെടാം.