തിരുവനന്തപുരം: മനുഷ്യരെ രോഗങ്ങളില്‍ നിന്നും ചികിത്സിച്ച് മുക്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ കെ മനോജന്‍ പ്രസ്താവിച്ചു.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് പലതരത്തിലുള്ള വിഷമങ്ങളും അനുഭവിക്കുന്ന സാഹചര്യമാണ് ഉള്ളതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളുടെ കടമയെക്കുറിച്ച് മറക്കരുത് എന്നും ഡോ കെ കെ മനോജന്‍ ഓര്‍മിപ്പിച്ചു.

വെഞ്ഞാറമൂട് ഐ എം എ ബ്രാഞ്ചിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണം ചടങ്ങ് നക്ഷത്ര ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ കെ കെ മനോജന്‍. ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രസിഡന്റ് ഡോ സതീഷ് കുമാര്‍ സി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ഐ എം എ ദേശീയ പ്രസിഡന്റ് പത്മശ്രീ ഡോ എ മാര്‍ത്താണ്ഡന്‍ പിള്ള, ഐ എം എ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി എന്‍, ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ച് സെക്രട്ടറി ഡോ സതീശന്‍ എം, ഐ എം എ വെഞ്ഞാറമൂട് ബ്രാഞ്ച് ട്രഷറര്‍ ഡോ അന്‍സാര്‍ പി, ശ്രീ ഗോകുലം മെഡക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ പി ബി ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐ എം എയുടെ തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലെ ഭാരവാഹികള്‍ തുടങ്ങി നിരവധി ആള്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.