വ്യാജമദ്യം നിര്‍മ്മിക്കുന്നതിനിടെ ഡോക്ടറും കൂട്ടാളികളും പിടിയില്‍

Crime

തൃശൂര്‍: മദ്യനിര്‍മ്മാണത്തിനിടെ ഡോക്ടറും കൂട്ടാളികളും പിടിയിലായി. പെരിങ്ങോട്ടുകരയിലാണ് ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിതെന്ന് എക്‌സൈസ് വ്യക്തമാക്കി.

ഇവിടെ നടത്തിയ റെയ്ഡില്‍ 1200 ലിറ്റര്‍ മദ്യം കണ്ടെത്തി. ഡോക്ടര്‍ അനൂപിന് പുറമെ കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, ചിറയ്ക്കല്‍ സ്വദേശി പ്രജീഷ്, കൊല്ലം സ്വദേശി മെല്‍വിന്‍ ഉള്‍പ്പെടെ ആറുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഡോക്ടര്‍ അനൂപ് ഓര്‍ത്തോപീഡിക് സര്‍ജനാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ വരയന്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.