എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയല്‍

Pathanamthitta

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉതിമൂട് സ്വദേശിയായ ആഷ്മി ജോണ്‍സനെയാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പളാംപൊയ്ക സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മരിച്ചു കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു.

വാടക വീട്ടില്‍ അഷ്മി മാതാവിനും സഹോദരനും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്ക് പോയിരുന്നു. മുത്തച്ഛന്‍ കിടപ്പിലാണ്. കുട്ടിയുടെ അമ്മ ഷൈലജ റാന്നിയ്ക്ക് പോയ സമയത്താണ് സംഭവം. സഹോദരന്‍ ജനലില്‍ കൂടി നോക്കിയപ്പോള്‍ ജനാലയില്‍ തുങ്ങി നില്‍ക്കുന്നതാണ് കണ്ടത്.