ഹിന്ദി അധ്യാപക ട്രെയിനിംഗിന് അപേക്ഷിക്കാം

Pathanamthitta

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ പി എസ് സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററിലെ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028 ല്‍ ബന്ധപ്പെടുക.