കൊച്ചി: പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പറവൂരിലുള്ള നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴിയിലുള്ളത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.