ഭുവനേശ്വര്‍: ടി യു സി ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനായി തന്നെ ക്ഷണിച്ചതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു; ട്രേഡ് യൂണിയന് പ്രവര്‍ത്തനം രാഷ്ട്രീയത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രമായിരിക്കണം എന്ന ചില സ്വയം പ്രഖ്യാപിത ട്രേഡ് യൂണിയന് നേതാക്കളുടെ നിലപാട് ശുദ്ധ അസംബന്ധമാണെന്നും തൊഴിലാളിവര്‍ഗ്ഗം സമൂഹത്തെ പുതുക്കിപ്പണിയുന്ന ചാലകശക്തിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.



ടി. ശ്രീനിവാസ് (IFTU), ബിചിത്ര, പ്രഫുല്‍ സമന്ത്രായ്, അമീര്‍ അലി, ഊര്‍മ്മിള തുടങ്ങിയ ബഹുജന സംഘടന നേതാക്കന്മാരും വിശേദത്ത് നിന്നുള്ള സൗഹാര്‍ദ്ദ പ്രതിനിധികളായി അലക്സാണ്ടര്‍ ഷ്നീഡര്‍ (ജര്‍മ്മനി), ബിനോദ് കുമാര്‍ തപാ (നേപ്പാള്‍), തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ അഖിലേന്ത്യാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

