പടിഞ്ഞാറത്തറ : ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.പഞ്ചായത്ത് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ജോസ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ടി.എസ് സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.മുഹമ്മദ് ബഷീർ സമ്മാനദാനം നിർവ്വഹിച്ചു. മെമ്പർ റഷീദ് വാഴയിൽ , പ്രിൻസിപ്പാൾ പി.പി.ശിവസുബ്രമണ്യൻ , പ്രധാനാധ്യാപകൻ ടി. ബാബു , മദർ പി.ടി.എ.പ്രസിഡൻറ് ഖമറുന്നിസ , സ്റ്റാഫ് സെക്രട്ടറി പി.തെസ്നീമ , കായികാധ്യാപകൻ അബൂബക്കർ സിദ്ധീഖ് , സീനിയർ അസിസ്റ്റൻ്റ് പി.ബിജു തുടങ്ങിയവർ സംസാരിച്ചു. ടൂർണ്ണമെൻ്റിൽ ഈഗിൾസ് എഫ് സി കാവുമന്ദം ജേതാക്കളായി. യുണൈറ്റഡ് എഫ് സി വൈപ്പടിയാണ് റണ്ണേഴ്സ് അപ്പ്.
