ആലപ്പുഴ: ‘ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍ മലപുലയന്‍’ എന്നാണ് പലരുടെയും ചിന്തയെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരന്‍. കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പെന്‍ഷന് അപേക്ഷിച്ചാലും സഖാക്കള്‍ പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
നമ്മള്‍ നമ്മളെത്തന്നെ അങ്ങ് പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അതു പഴയ തമ്പുരാക്കന്മാരുടെ മനോഭാവമാണ്. ഞങ്ങള്‍ തമ്പുരാക്കന്മാരാണ്. മറ്റുള്ളവര്‍ മോശം. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണ്. പെന്‍ഷന് അപേക്ഷിച്ചാലും പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. അവര്‍ ഒന്നും കൊടുക്കില്ല. ഓണക്കാലത്ത് അവരുടെ വീടിന് മുമ്പില്‍ പോയി നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴാണ് കൊടുത്തത്. ജി സുധാകരന്‍ വിമര്‍ശിച്ചു.
അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ജി സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ പാര്‍ട്ടിക്കെതിരെ പറയുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. മാധ്യമപ്രവര്‍ത്തകര്‍ ഉപദ്രവിക്കരുത്. നാട് നന്നാക്കാന്‍ എന്തെങ്കിലും പറയുന്നവന്റെ നെഞ്ചത്തിട്ട് ചില മാധ്യമപ്രവര്‍ത്തകര്‍ ഇടിക്കുന്നു. പൊളിറ്റിക്കല്‍ ക്രിമിനലിസം ആലപ്പുഴയിലെ ചില മധ്യമപ്രവര്‍ത്തകരിലേക്കും വ്യാപിച്ചുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.
സുധാകരന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ രംഗത്ത് വന്നത്. തനിക്കെതിരെ സാമൂഹിക വിമര്‍ശനമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും, വിമര്‍ശിക്കുന്നത് തങ്ങളെയാണെന്ന് കൂടെ ഉള്ളവര്‍ക്ക് തോന്നിയാല്‍ തിരുത്തേണ്ടത് അവരാണെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.
ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അഭിപ്രായം തുറന്ന് പറയണമെന്നാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിന്റെ പേരില്‍ തന്നെ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൃശൂര്‍ എം എല്‍ എ പി ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും ജി സുധാകരന്‍ വിമര്‍ശിച്ചു. പി ബാലചന്ദ്രന്‍ പറഞ്ഞത് ശരിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ തൊണ്ണൂറ് ശതമാനവും വിശ്വാസികളാണ്. മാര്‍ക്‌സിസം പഠിക്കാതെ വെറുതെ വിമര്‍ശിനം ഉന്നയിക്കരുതെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ സുധാകരന്‍ വിമര്‍ശിച്ചത് വിവാദത്തിന് കാരണമായിരുന്നു. ആരാ ഈ ടീച്ചറമ്മ എന്ന് പ്രസംഗത്തില്‍ ചോദിച്ച അദ്ദേഹം ഒരു മന്ത്രി ആകണമെങ്കില്‍ കുറച്ചുകാലം പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടണമെന്നും ഒരു ലാത്തിയെങ്കിലും ദേഹത്ത് കൊള്ളണമെന്നും പറഞ്ഞിരുന്നു.
ഒന്നാം പിണറായി മന്ത്രിസഭയില്‍ ശൈലജ മാത്രമല്ലല്ലോ മികച്ച മന്ത്രിയായുണ്ടായിരുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു. കണ്ണൂരില്‍ ആര് നിന്നാലും ജയിക്കുന്ന സീറ്റിലാണ് ശൈലജ മത്സരിച്ചത്. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നയാള്‍ക്ക് സംഘടനാ പാരമ്പര്യവും നേതൃപരിചയവും ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ ആവശ്യമാണ്. മുഖ്യമന്ത്രി അങ്ങനെ എത്തിയ ആളാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയക്കാര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമ സംസ്‌കാരമാണ് ഇപ്പോഴുള്ളത്. പൊളിറ്റിക്കല്‍ ക്രിമിനല്‍സ് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളില്‍ വരുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.