കോഴിക്കോട്: കേരള ഗവ: െ്രെപമറി ഹെഡ്മാസ്‌റ്റേര്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 30ന് കോഴിക്കോട് ശിക്ഷക് സദനില്‍ നടക്കും. െ്രെപമറി വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനം ഗവ: െ്രെപമറി ഹെഡ്മാസ്റ്റര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവകാശ പത്രിക സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ട് വരും.
രാവിലെ 9.30 കെ.ജി. പി.എസ്. എച്ച്.എ. സംസ്ഥാന പ്രസിഡണ്ട് കെ.വി. യെല്‍ദോ എറണാകുളം ഉദ്ഘാടനം ചെയ്യും. സര്‍വ ശിക്ഷ കേരള ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ: എ.കെ. അബ്ദുല്‍ ഹക്കീം വിദ്യാഭ്യാസ സെഷനില്‍ വിഷയാവതരണം നടത്തും .യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി കെ. മുഹമ്മദ് സാലിം ഉദ്ഘാടനം ചെയ്യും. മുന്‍ ജന: സെക്രട്ടറി ഇ.ടി.കെ ഇസ്മായില്‍ പ്രസംഗിക്കും.
പാനല്‍ ചര്‍ച്ചക്ക് ജില്ലാ പ്രസിഡണ്ട് കെ.സി. സാലിഹ് , സെക്രട്ടറി ആര്‍. ശ്രീജിത്ത് , സംസ്ഥാന സമിതി അംഗം ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം ജന: കണ്‍വീനര്‍ അറിയിച്ചു.