ലോകത്തില്‍ എവിടെയായാലും മലയാളി നഴ്‌സുമാരുടെ പ്രവര്‍ത്തനം പ്രശംസനീയം: ഗോകുലം ഗോപാലന്‍

Thiruvananthapuram

തിരുവനന്തപുരം:ലോകത്തില്‍ എവിടെയായാലും മലയാളി നഴ്‌സുമാരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രസ്താവിച്ചു. ഫ്‌ലോറന്‍സ് നൈറ്റിംഗല്‍ന്റെയും മദര്‍ തെരേസയുടെയും പ്രവര്‍ത്തന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മലയാളി നഴ്‌സുമാരുടെ മാതൃക എടുത്തു പറയേണ്ടതാണെന്ന് ഗോകുലം ഗോപാലന്‍ പ്രശംസിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജിലെ 15മത് ലാമ്പ് ലൈറ്റിങ് ആന്‍ഡ് ഓത്ത് ടേക്കിംഗ് സെര്‍മണി നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍

ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോ കെ കെ മനോജന്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ ഡോ പി ചന്ദ്രമോഹന്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ലെഫ്റ്റനന്റ് കേണല്‍ പ്രൊഫസര്‍ മീര കെ പിള്ള, നഴ്‌സിങ് സൂപ്രണ്ട് ശാന്താ വി നായര്‍, വൈസ് പ്രിന്‍സിപ്പാള്‍ ലിജ ആര്‍ നാഥ്, പ്രൊഫസര്‍ അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.